ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

ഒരുപ്രദേശത്തിൻറെ സമഗ്രമായ വികസനത്തിന് ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ അവിടെത്തെ ഭൂപ്രകൃതിക്കും കാലാവസ്‌ഥക്കും അനുസരിച്ചും ആയിരുന്നാൽ മാത്രമേ നടപ്പാകുന്ന പദ്ധതികൾ ലക്ഷ്യം കാണുകയുള്ളൂ. ആയതിനാൽ ഒരു പ്രദേശത്തിൻറെ സമഗ്രമായ വികസന കാര്യങ്ങളിൽ അവി ടത്തെ ഭൂപ്രകൃതിയെകുറിച്ചും അടിസ്‌ഥാന വിവരങ്ങളെ കുറിച്ചും വ്യക്തമായ അ റിവുണ്ടായിരിക്കണം.ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നി ങ്ങനെ മൂന്നായി തരം തിരിച്ചിട്ടുള്ളതിൽ ഇടനാട് പ്രദേശത്തിൽ ഉൾപെടുന്നതാണ് ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത്. 249.03 ചതുരശ്ര. കി.മി. വിസ്തീർണമുള്ള ബോക്ക്പ്രദേശം ചടയമംഗലം,ചിതറ,ഇട്ടിവ, ഇളമാട്, കടയ്ക്കൽ, കുമ്മിൾ, നിലമേൽ,വെളിനല്ലൂര്‍ , എന്നീ പഞ്ചായത്തുകള്‍ ഉൾപെടുന്നു.

നസീര്‍ എം

പ്രസിഡൻ്റ്

മിനി മോള്‍ ആര്‍

വൈസ് പ്രസി‍ഡന്റ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിജിലാല്‍ ജി എസ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മാധുരി കെ.എം

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പകുമാരി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദ് കുമാര്‍ ബി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം:ചടയമംഗലം ,  വിസ്തീര്‍ണ്ണം:249.03 കി.മീറ്റര്‍  താലൂക്ക്:കൊട്ടാരക്കര ജില്ല:കൊല്ലം ഗ്രാമപഞ്ചായത്തുകളുടെ എണ്ണം:8 വില്ലേജുകള്‍:10 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ എണ്ണം:17 ലോകസഭാ മണ്ഡലം:കൊല്ലം നിയമസഭാ മണ്ഡലം:ചടയമംഗലം                                                                                        

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

1992 ൽ ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ പഞ്ചാ യത്തിരാജ് സംവിധാനം രാജ്യത്ത് നിലവിൽ വരുകയും കേന്ദ്രീകൃതമായിരുന്ന ആസൂത്രണവും അധികാരവും പണവും താഴെത്തട്ടിൽ ത്രിതല സംവിധാനത്തിലൂടെ നട പ്പിലാക്കുന്നതിന് രാജ്യത്ത് വ്യവസ്ഥയുണ്ടായി. പ്രാദേശിക മായ വിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയും പാർശ്വവൽക്ക രിക്കപ്പെട്ട ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ജനകീയ കൂട്ടായ്മയിലൂടെ ആവി ഷ്കരിച്ച് നടപ്പിലാക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് പഞ്ചായത്ത് രാജ് സംവി ധനത്തിന്റേയും അധികാര വികേന്ദ്രീകരണത്തിൻ്റേയും സവിശേഷത. 1994 ൽ കേരള പഞ്ചായത്ത് രാജ് നിലവിൽ വന്നതോടെ വികേന്ദ്രീകത ആസൂത്രണ പ്രസ്ഥാ നങ്ങൾ പഞ്ചവത്സര പദ്ധതികളുമായി കൂട്ടിയോജിപ്പിച്ച് അധികാരം ജനങ്ങളിൽ എത്തിക്കുന്നതിനും വികേന്ദ്രീകൃത ആസൂത്രണം ജനങ്ങളുടെ ഭാവനയ്ക്ക് ഉത കുന്ന തരത്തിൽ രൂപപ്പെടുത്തുന്നതിനും നമുക്ക് അവസരം ലഭിക്കുകയുണ്ടായി.1994 ൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ വന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

പുതിയ വാർത്ത